കേളകം: കേളകം പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിലുള്ള അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചുങ്കക്കുന്നു സെൻറ് കമിലാസ് ആശുപത്രിയിൽ നടന്ന ക്യാമ്പ് സബ് ഇൻസ്‌പെക്ടർ ജാൻസി മാത്യു ഉദ്ഘാടനം ചെയ്തു. ആശുപത്രി മദർ സുപ്പീരിയർ സിസ്റ്റർ അനിലയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് സബ് ഇൻസ്‌പെക്ടർമാരായ എം.പ്രഭാകരൻ, ടി. സുരേഷൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മാരായ പി പ്രവീൺ, വി.സുനിൽ, ജി സജേഷ്, എ. മഹേഷ്, ഡോ. ജനാർദ്ദന റെഡ്‌ഡി, സിസ്റ്റർ ഡെയ്സി എന്നിവർ നേതൃത്വം നൽകി.