തോപ്പുംപടി പാലത്തിൽ നിന്ന് ചാടി മധ്യവയസ്‌കൻ ജീവനൊടുക്കി
കൊച്ചി തോപ്പുംപടി പാലത്തിൽ നിന്ന് ചാടി മധ്യവയസ്‌കൻ ജീവനൊടുക്കി. ഇന്ന് രാവിലെ ഏഴുമണിക്കാണ് സംഭവം.
കോസ്റ്റൽ പൊലീസ് എത്തിയാണ് ചാടിയയാളെ കരയ്ക്ക് കയറ്റിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.