കൊടുവള്ളി മദ്രസ്സ ബസാറിൽ വാഹനാപകടം: പതിമംഗലം സ്വദേശി മരിച്ചു

0 437

കൊടുവള്ളി മദ്രസ്സ ബസാറിൽ വാഹനാപകടം: പതിമംഗലം സ്വദേശി മരിച്ചു

കോഴിക്കോട്: കൊടുവള്ളി മദ്രസ്സ ബസാറിലുണ്ടായ വാഹനാപകടത്തിൽ പതിമംഗലം സ്വദേശി മരി. ആമ്പ്രമ്മൽ ചുടലക്കണ്ടിയിൽ സി കെ അസീസ് (55 ) ആണ് മരിച്ചത്. വയനാട് കമ്പളക്കാടുള്ള ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ നിന്നും തിരിച്ചു വീട്ടിലേക്ക് വരുന്ന വഴി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു.സംഭവസ്ഥലത്ത് നിന്നും പരിക്ക് പറ്റിയ ഇദ്ദേഹത്തെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പിതാവ് : എ പി മൊയ്‌തീൻ ഭാര്യ : റസിയ, മക്കൾ: റിസ്‌വാന,റിൻഷാദ്