കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ പ്രകൃതിദത്ത പാനീയ മേള നടത്തി

0 308

കൊട്ടിയൂർ: ദേശീയ ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി ‘Joyous Juices’ എന്ന പേരിൽ പ്രകൃതിദത്ത വിഭവങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് പാനീയ മേള നടത്തി. മുപ്പതോളം വ്യത്യസ്ത പഴങ്ങൾ ഉൾപ്പെടുത്തി മുഴുവൻ കുട്ടികളും ‘Happy drinks’ നിർമിച്ചു. ഹെഡ് മിസ്ട്രസ് എസ്.സുമിത മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ വി.എസ്.ജിഷാറാണി, ടി.ഡി. ബീന, പി.കെ.പ്രജി ന, കെ.സി ശ്രീജ എന്നിവർ നേതൃത്വം നല്കി. പ്രകൃതി ദത്ത വസ്തുക്കൾ ഉപയോഗിച്ച് പാനീയങ്ങൾ നിർമ്മിക്കുന്നതിന്റെ പ്രാധാന്യം സ്റ്റാഫ് സെക്രട്ടറി ടി.ഡി. രജി വിശദീകരിച്ചു.