എ. പി അബ്ദുള്ളക്കുട്ടിയുടെ വാഹനം അപകടത്തിൽപ്പെട്ട സംഭവം; പൊലീസ് കേസെടുത്തു
ബിജെപി ദേശീയ ഉപാധ്യക്ഷൻ എ. പി അബ്ദുള്ളക്കുട്ടിയുടെ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. കാടാമ്പുഴ പൊലീസാണ് കേസെടുത്തത്.
വാഹനാപകടത്തിന് ചുമത്തുന്ന 279 എം.വി ആക്ട് പ്രകാരമാണ് കേസ്. അപകടത്തിന് പിന്നിൽ സംശയകരമായ കാരണങ്ങളില്ലെന്ന് കാടാമ്പുഴ പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി മലപ്പുറത്താണ് സംഭവം നടന്നത്. രണ്ടത്താണിയിൽ ചായകുടിക്കാൻ ഹോട്ടലിൽ കയറിയ അബ്ദുള്ളക്കുട്ടിയെ ചിലർ അപമാനിക്കുകയും തുടർന്ന് വാഹനത്തെ പിന്തുടർന്ന് പിന്നിൽ ഇടിക്കുകയുമായിരുന്നു എന്നാണ് പരാതി. ആക്രമണം ആസൂത്രിതമെന്ന് സംശയിക്കുന്നതായി എ. പി അബ്ദുള്ളക്കുട്ടി പ്രതികരിച്ചിരുന്നു