കോട്ടത്തറ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണം; പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് സിപിഐഎം
കോട്ടത്തറ: കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാത്തതിൽ പ്രതിക്ഷേധിച്ച് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. പ്രതിക്ഷേധത്തെ തുടർന്ന് ഇന്ന് തന്നെ വിവിധയിടങ്ങളിലെ കുടിവെള്ള വിതരണം പുന:സ്ഥാപിക്കുമെന്നും വെള്ളം എത്താത്തിടത്ത് പകരം സംവിധാനം ഏർപ്പെടുത്തുമെന്നും പ്രതിഷേധകർക്ക് പഞ്ചായത്ത് സെക്രട്ടറി ഉറപ്പ് നൽകി. തുടർന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.