പ്രതിഷേധ പോസ്റ്റിന് പ്രതികരിച്ചയാൾക്ക് മറുപടിയുമായി സംവിധായകൻ അൽഫോൺസ് പുത്രൻ. ഗോൾഡ് സിനിമയക്ക് നേരെയുള്ള ട്രോളുകളോടും പരിഹാസങ്ങളോടും പ്രതികരിച്ച് അൽഫോൺസ് പുത്രൻ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് കമന്റ് ചെയ്തയാൾക്കാണ് സംവിധായകന്റെ മറുപടി. ‘ഗോൾഡ് ഒരു മോശം സിനിമയാണ്, അത് അംഗീകരിച്ചു അടുത്ത പടം ഇറക്ക്, സീൻ മാറും,’ എന്നായിരുന്നു കമന്റ്. ഇത് സ്ക്രീൻ ഷോട്ട് എടുത്ത ശേഷം വീണ്ടും പോസ്റ്റ് ചെയ്തുകൊണ്ടാണ് അൽഫോൺസ് മറുപടി നൽകിയിരിക്കുന്നത്. ‘ഇത് തെറ്റാണ് ബ്രോ, നിങ്ങൾക്ക് സിനിമ ഇഷ്ടമായില്ല എന്ന് പറയാം. എന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യത ഇന്ത്യയിൽ ഞാൻ ആകെ കണ്ടത് കമൽ ഹാസൻ സാറിൽ മാത്രമാണ്. അദ്ദേഹം മാത്രമാണ് സിനിമയിൽ എന്നേക്കാൾ കൂടുതൽ പണി അറിയാവുന്ന വ്യക്തി. അപ്പോൾ ഇനി പറയുമ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തറപ്പിച്ച് പറയണം,’ എന്നായിരുന്നു അൽഫോൺസിന്റെ പ്രതികരണം.