മടമ്പം തുമ്പേനിക്ക് സമീപം സംസ്ഥാനപാതയിൽ റോഡിലേക്ക് ചാടിയ പന്നി കാറിടിച്ച് ചത്തു

0 344

ശ്രീകണ്ഠപുരം : സംസ്ഥാനപാതയിൽ റോഡിലേക്ക് ചാടിയ പന്നി കാറിടിച്ച് ചത്തു. നിയന്ത്രണംവിട്ട കാർ അപകടത്തിൽപ്പെട്ടെങ്കിലും യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മടമ്പം തുമ്പേനിക്ക് സമീപം കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. പുളിങ്ങോത്തെ അധ്യാപകൻ ഗോപിനാഥൻ ഇരിട്ടി ഭാഗത്തുനിന്ന് വരുമ്പോഴാണ് കാറിന് മുന്നിലേക്ക് പന്നി ചാടിയത്. ഇടിയേറ്റയുടനെ പന്നി ചത്തു. കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിനയും വനം വകുപ്പ് ഉദ്യോഗസ്ഥരും ഇടപെട്ട് പന്നിയെ മറവുചെയ്തു.