കുടുംബശ്രീ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി മയ്യിൽ സി ഡി എസിന്റെ നേതൃത്വത്തിൽ വിളംബരഘോഷയാത്ര സംഘടിപ്പിച്ചു

0 222

 

മയ്യിൽ: കുടുംബശ്രീ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി മയ്യിൽ സി ഡി എസിന്റെ നേതൃത്വത്തിൽ വിളംബരഘോഷയാത്ര സംഘടിപ്പിച്ചു. പ്രസിഡന്റ് എം വി അജിത ഉദ്ഘാടനം ചെയ്തു. മയ്യിൽ ബസ് സ്റ്റാൻഡിൽ നടന്ന പൊതു യോഗത്തിൽ മയ്യിൽ ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ചെയർ പേഴ്സൺ വി പി രതി, പഞ്ചായത്ത് അംഗങ്ങളായ സുചിത്ര, ശാലിനി, എം പി സന്ധ്യ, സതിദേവി, പി പ്രീത, സി .കെ പ്രീത, സത്യഭാമ എന്നിവർ പങ്കെടുത്തു . വിളംബരഘോഷയാത്രക്ക് സിഡിഎസ് ചെയർ പേഴ്സൺ വി പി രതി, വൈസ് ചെയർ പേഴ്സൺ സിന്ധു എന്നിവർ നേതൃത്വം നൽകി. .

മയ്യിൽ സാറ്റ് കോസ് ഓഡിറ്റോറിയത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര മയ്യിൽ ബസ് സ്റ്റാൻഡിൽ സമാപിച്ചു. വിവിധ അയൽക്കൂട്ടത്തിൽ നിന്നായി അഞ്ഞൂറോളം പേർ ഘോഷയാത്രയിൽ പങ്കെടുത്തു. ജനുവരി 26 നു മുഴുവൻ അയൽക്കൂട്ടങ്ങളിലും ചുവട് 2023എന്ന അയൽക്കൂട്ട സംഗമം നടത്തും. ചുവട് 2023 ന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഇന്ന് അടയടത്തുചിറയിൽ നടക്കും.

Get real time updates directly on you device, subscribe now.