അപകടാവസ്ഥയിലായ അമ്പായത്തോട് പാല്‍ചുരം ബോയ്‌സ് ടൗണ്‍ റോഡില്‍ വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി സംരക്ഷണ വേലി നിര്‍മ്മിച്ചു.

0 1,768

അപകടാവസ്ഥയിലായ അമ്പായത്തോട് പാല്‍ചുരം ബോയ്‌സ് ടൗണ്‍ റോഡില്‍ വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി സംരക്ഷണ വേലി നിര്‍മ്മിച്ചു.

അപകടാവസ്ഥയിലായ അമ്പായത്തോട് പാല്‍ചുരം ബോയ്‌സ് ടൗണ്‍ റോഡില്‍ വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി പേരാവൂര്‍ ഫയര്‍ഫോഴ്‌സിന്റെയും സിവില്‍ ഡിഫന്‍സിന്റെയും നേതൃത്വത്തില്‍ മുളകൊണ്ട് സംരക്ഷണ വേലി നിര്‍മ്മിച്ചു. കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. സ്റ്റേഷന്‍ ഓഫീസര്‍ സി. ശശി അധ്യക്ഷത വഹിച്ചു.സിവില്‍ ഡിഫന്‍സ് കോഡിനേറ്റര്‍ പ്രദീപന്‍ പുത്തലത്ത്, വളണ്ടിയര്‍മാരായ കുഞ്ഞുമോന്‍ കണിയാഞ്ഞാലില്‍, ശ്രീനിവാസന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.