പെരിക്കല്ലൂർ: പെരിക്കല്ലൂർ ഗവ.ഹൈസ്കൂളിൽ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയമേള സംഘടിപ്പിച്ചു. പ്രീ പ്രൈമറി, എൽ.പി, യു.പി, ഹൈസ്കൂൾ തലത്തിലാണ് മത്സരം സംഘടിപ്പിച്ചത്. വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, പ്രോജക്ട്, ചാർട്ട് മേക്കിംഗ്, ശേഖരണം, കരകൗശല ഉത്പന്നങ്ങളുടെ നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ മേളയോടനുബന്ധിച്ച് നടന്നു. പ്രധാനാധ്യാപകൻ കെ.ജി ഷാജി ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് പി.പി.ജോൺ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ഷാജി മാത്യു, ശാസ്ത്രമേള കൺവീനർ അനിത മോഹൻ, സ്റ്റാഫ് സെക്രട്ടറി യു.എസ്. ജയദാസൻ, സി.വി രതീഷ്, സി.സി കുമാരൻ, ഇ.ഡി ജയിംസ്, കെ.ടി അന്നമ്മ, ഇ.കെ ഷാന്റി, സിൽജ വർഗ്ഗീസ്, ഗിരീഷ് പറക്കൽ, ഷിബു പുളിമൂട്ടിൽ എന്നിവർ സംസാരിച്ചു.