ആറളം കൃഷിഭവന്റെയും ബ്ലോക്ക് തല കാർഷിക സേവന കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ആറളം കൃഷിഭവന് സമീപം ഞാറ്റുവേല ചന്ത ആരംഭിച്ചു. തിരുവാതിര ഞാറ്റുവേല തുടങ്ങുന്ന ജൂൺ 21 മുതൽ ജൂലൈ 3 വരെയുള്ള കാലയളവിലാണ് ചന്ത സംഘടിപ്പിക്കുന്നത്. ഹൈബ്രിഡ് കുള്ളൻ , കുറ്റ്യാടി ഇനങ്ങളിലുള്ള തെങ്ങിൻ തൈകൾ, നാടൻ, മൊഹിത് നഗർ, കുള്ളൻ ഇനത്തിൽ പ്പെട്ട കമുകിൻ തൈകൾ, കശുമാവ് ഗ്രാഫ്റ്റ് , നമ്പ്യാർ മാവ് ഗ്രാഫ്റ്റ്, മൂവാണ്ടൻ മാവ്, നാട്ടുമാവ് ഗ്രാഫ്റ്റ്, മാംഗോ സ്റ്റീൻ , വിയറ്റ്നാം ഏർലി പ്ലാവ്, ചെമ്പൻ പ്ലാവ്, തേൻ തുള്ളി പ്ലാവ്, ചാമ്പ, സീതപ്പഴം , സപ്പോട്ട, എൻ.സി.ഡി തെങ്ങ്, കറിവേപ്പ് ചന്ദനം, പുളി, ആര്യവേപ്പ്, നാട്ടുമാവ്, ടിഷ്യു കൾച്ചർ നേന്ത്രൻ, റോബസ്റ്റ, ഡ്രാഗൺ ഫ്രൂട്ട് , ചിലമ്പി, എന്നിവയുടെ തൈകൾ, ജൈവ വളങ്ങൾ, ജൈവ കീടനാശിനികൾ, ജീവാണു വളങ്ങൾ തുടങ്ങിയവ ഞാറ്റുവേല ചന്തയിൽ ലഭ്യമാണ്.
ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആറളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി മോൾ വാഴപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വൽസ്സ ജോസ്, അനീഷ് ഇ സി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബീന, ആറളം കൃഷി ഭവൻ സീനിയർ കൃഷി അസിസ്റ്റന്റ് സി.കെ സുമേഷ് ആത്മ ബി. ടി.എം യമുന എ.വി എന്നിവർ സംസാരിച്ചു.