മട്ടന്നൂരിൽ വീടിന്റെ തറയുടെ അടിയിൽ കയറിയ മൂർഖൻ പാമ്പിനെ വനം വകുപ്പും ഫയർ ആൻഡ് റെസ്ക്യൂ ടീം അംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തി.

0 1,840

മട്ടന്നൂരിൽ വീടിന്റെ തറയുടെ അടിയിൽ കയറിയ മൂർഖൻ പാമ്പിനെ വനം വകുപ്പും ഫയർ ആൻഡ് റെസ്ക്യൂ ടീം അംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തി.

മട്ടന്നൂർ കോളേജ് റോഡിലെ ഹരിദാസ് ഡോക്ടറുടെ വീടിന്റെ തറയുടെ അടിയിൽ നിന്നാണ് ഒരു മീറ്ററോളം നീളം വരുന്ന മൂർഖൻ പാമ്പിനെ രക്ഷപ്പെടുത്തിയത്. ഇന്റർലോക്കിനും വീടിന്റെ തറയ്ക്കും ഇടയിൽ ഉള്ള വാഷ്‌ബേസ് പൈപ്പിന്റെ ഇടയിൽ ഉള്ള പൊത്തിൽ ആണ് മൂർഖൻ പാമ്പ് കയറിയത്. വീട്ടു ജോലിക്കാരിയാണ് പാമ്പിനെ അടുക്കളയുടെ സമീപം വഴി ഇഴഞ്ഞു നീങ്ങുന്നത് കണ്ടു ജോലിക്കാരി ഡോക്ടറോട് പറഞ്ഞു. ഡോക്ടർ വനം വകുപ്പ് ആർ ആർ ടി സ്റ്റാഫ്‌ നിധീഷ് ചാലോടിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ നിധീഷ് പാമ്പിനെ റെസ്ക്യൂ ചെയ്യാനുള്ള ശ്രമം ആരംഭിച്ചു. തറയുടെ അടിയിൽ വലിയ പൊത്തുള്ളതിനാൽ ശ്രമം വിഫലമായി. പിന്നീട് മട്ടന്നൂർ ഫയർ ആൻഡ് റെസ്ക്യൂ ടീമിനെ ബന്ധപ്പെടുകയും അവരുടെ സഹായത്തോടെ തറയുടെ പൊത്തിൽ വെള്ളം നിറച്ചു പാമ്പിനെ പുറത്ത് വരുത്തുകയും ചെയ്തു