വയനാട് മെഡിക്കൽ കോളേജിൽ അരിവാൾ രോഗികൾക്ക് പ്രത്യേക വാർഡ് ആരംഭിക്കണം; മുസ്ലിം യൂത്ത് ലീഗ്

0 940

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ അരിവാൾ രോഗികൾക്കായി പ്രത്യേക വാർഡ് തുടങ്ങാനുള്ള നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു . ബത്തേരി താലൂക്ക് ആശുപത്രിയിൽ 2010 ൽ അരിവാൾ രോഗികൾക്കായി പ്രത്യേക വാർഡ് ആരംഭിച്ചിരുന്നെങ്കിലും വളരെ കുറച്ച് കാലമാണ് പ്രവർത്തിച്ചത്. ഇപ്പോഴാകട്ടെ ഇവർക്ക് കോഴിക്കോട് മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്നു.

പ്രതിരോധ ശക്തി തകരാറിലായ അരിവാൾ രോഗികൾക്ക് ഇതിലൂടെ കോവിഡ് ബാധിക്കാനുളള സാഹചര്യം വളരെ കൂടുതലാണ്. ചെറിയ രോഗങ്ങൾ ബാധിച്ചാൽ പോലും ദിവസങ്ങളോളം കിടത്തി ചികിത്സ വേണ്ടിവരുന്ന അരിവാൾ രോഗികൾക്ക് ഇത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ട്ടിക്കുന്നുണ്ട്. അതിനിടെ അരിവാൾ രോഗികളിലെ ജനറൽ വിഭാഗക്കാരുടെ പെൻഷൻ മുടങ്ങിയിട്ട് കാലങ്ങളായി. പലർക്കും ആശുപത്രിയിൽ പോകാൻ പോലും പണമില്ലാതെ വലയുകയാണ്.

ഏറെ കൊട്ടി ഘോഷിച്ച് തവിഞ്ഞാൽ പഞ്ചായത്തിലെ ഗ്ലെൻലെവൽ എസ്റ്റേറ്റിലെ അഞ്ചേക്കറിൽ അരിവാൾ രോഗ ഗവേഷണ – ചികിൽസാ കേന്ദ്രത്തിന്റെ തറക്കില്ലിടൽ നടന്നെങ്കിലും ഇപ്പോൾ അത് കാട് മൂടിക്കിടക്കുകയാണ്. പീന്നീട് അതിന്റെ തുടർ നടപടികളൊന്നും ഉണ്ടായതുമില്ല. ഈ ഒരു സാഹര്യത്തിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെങ്കിലും ഒരു പ്രത്യേക വാർഡ് ആരംഭിക്കണമെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെടുന്നത്.

പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം അധ്യക്ഷത വഹിച്ചു. കബീർ മാനന്തവാടി, ഹാരിസ് പുഴക്കൽ, അർഷാദ് ചെറ്റപ്പാലം, മോയി കട്ടയാട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശിഹാബ് മലബാർ സ്വാഗതവും ട്രഷറർ അസീസ് വെള്ളമുണ്ട നന്ദിയും പറഞ്ഞു