നട്ടെല്ലിനു ക്ഷതമേറ്റ രോഗിയെ തിരുമ്മി; കാല് ചവിട്ടി ഒടിച്ചശേഷം വൈദ്യന് മുങ്ങി
നട്ടെല്ലിനു ക്ഷതമേറ്റ രോഗിയെ തിരുമ്മി; കാല് ചവിട്ടി ഒടിച്ചശേഷം വൈദ്യന് മുങ്ങി
നട്ടെല്ലിനു ക്ഷതമേറ്റ രോഗിയെ തിരുമ്മി; കാല് ചവിട്ടി ഒടിച്ചശേഷം വൈദ്യന് മുങ്ങി
കോട്ടയം: നട്ടെല്ലിന് ക്ഷതമേറ്റ ആദിവാസി രോഗിയെ ചവിട്ടിത്തിരുമ്മിയ വൈദ്യന് കാല് ഒടിച്ചശേഷം മുങ്ങി. കോട്ടയം ജില്ലയിലെ കൊന്പുകുത്തി സ്വദേശി കുന്നിന്‍പുറത്ത് ശിവദാസ് (51) ആണ് പോലീസില്‍ പരാതി നല്‍കിയത്.
ഒരു മാസം മുന്‍പാണ് അട്ടപ്പാടി സ്വദേശി പാരന്പര്യ തിരുമ്മു ചികിത്സകന് എന്നു പരിചയപ്പെടുത്തിയ ആള് രോഗം ഭേദമാക്കാമെന്ന വാഗ്ദാനവുമായി എത്തിയത്. ഒരു മാസത്തെ ചികിത്സ ആവശ്യമുണ്ടെന്നും അറിയിച്ചു. തുടര്‍ന്ന് തിരുമ്മല്‍ ആരംഭിച്ചു. ഏഴാം ദിവസം ചവിട്ടി തിരുമ്മിയപ്പോള്‍ കാലിന്റെ തുടയില്‍ ഒടിവ് സംഭവിച്ചു. വൈദ്യന് തന്നെ മുന്‍കൈ എടുത്തു പൊന്‍കുന്നത്തെ അസ്ഥിരോഗ ഡോക്ടറുടെ അടുക്കല്‍ എത്തിച്ചു. കസേരയില്‍നിന്ന് വീണെന്നാണ് ഡോക്ടറെ അറിയിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി.
ഇതിനുശേഷം വൈദ്യന് കടന്നു കളഞ്ഞെന്നും ഫോണ്‍ വിളിച്ചാല്‍ എടുക്കാതെയായെന്നുമാണ് ശിവദാസ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. എട്ടു ദിവസങ്ങളിലായി 11,000 രൂപ ഇവരുടെ പക്കല്‍നിന്നു വൈദ്യന് വാങ്ങിയെന്നും പരാതിയിലുണ്ട്.