കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക രക്ഷാകർത്തൃ സംഗമം സംഘടിപ്പിച്ചു.

0 389

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക രക്ഷാകർത്തൃ സംഗമം സംഘടിപ്പിച്ചു.

 

കേളകം: നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന്‍റെ മുന്നോടിയായി രക്ഷിതാക്കൾക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനായി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥികളുടെ രക്ഷാകര്‍ത്തൃ സംഗമം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ പിടിഎ പ്രസിഡണ്ട് എസ് ടി രാജേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ. ഫാ. വർഗീസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം വി മാത്യു രക്ഷിതാക്കൾക്കും കുട്ടികൾക്കുമാവശ്യമായ നിർദ്ദേശങ്ങൾ നൽകി. ‘സ്കൂൾ തുറക്കുന്നു, ജാഗ്രത വേണം’ എന്ന പേരിൽ എഴുതി തയ്യാറാക്കി ഓരോ വീടുകളിലും പ്രദർശിപ്പിക്കാവുന്ന രീതിയിൽ പ്രിന്റ് ചെയ്ത 16 നിർദ്ദേശങ്ങൾ രക്ഷിതാക്കൾക്ക് കൈമാറി. കുട്ടിയെ സ്കൂളില്‍ വിടുന്നതിനുള്ള സമ്മതപത്രം, വീട്ടിലെ വ്യക്തികളെക്കുറിച്ചുള്ള വിവരശേഖരണം എന്നിവയും നടന്നു. ക്ലാസ് അദ്ധ്യാപകരായ ജോബി ഏലിയാസ്, ടൈറ്റസ് പി സി, സോണി ഫ്രാൻസിസ്, സീന ഇ എസ്, ഫാ. എൽദോ ജോൺ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.