പാറശാലയിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് മൂന്നു വയസ്സുകാരി മരിച്ചു

0 251

പാറശാലയിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് മൂന്നു വയസ്സുകാരി മരിച്ചു. കളിയിക്കാവിള സ്വദേശികളായ യഹോവ പോൾ രാജിന്റെയും അശ്വതിയുടെയും മകൾ ഋതികയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മാതാപിതാക്കൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ടിപ്പർ ലോറി ഡ്രൈവർ മദ്യ ലഹരിയിലായിരുന്നു എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റു ഗുരുതരാവസ്ഥയിലുള്ള അശ്വതി ഗർഭിണിയാണെന്ന് ഡോക്ടർമാർ പറഞ്ഞു. ടിപ്പർ ഡ്രൈവർ അശ്രദ്ധമായാണ് വാഹനമോടിച്ചതെന്നും ബൈക്ക് യാത്രികർക്ക് നേരെ ടിപ്പർ ഇടിച്ചുകയറുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

Get real time updates directly on you device, subscribe now.