കൊട്ടിയൂർ: കൊട്ടിയൂർ പാലുകാച്ചിയിൽ പശുക്കിടാവിനെ കടുവ പിടിച്ചു. നടാൻ കണ്ടത്തിൽ കുഞ്ഞുമോൻ്റെ പശുക്കിടാവിനെയാണ് കടുവ കൊന്നു തിന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. കൃഷിയിടത്തിൽ കെട്ടിയ 3 പശുക്കിടാക്കളിൽ ഒന്നിനെയാണ് കടുവ ആക്രമിച്ചു കൊന്നത്. രാത്രിയിൽ കടുവയുടെ മുരൾച്ച കേട്ടതായി പ്രദേശവാസികളും പറയുന്നു.