കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 2542 പേര്‍
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 51 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ മൂന്ന് പേരും ജില്ലാ ആശുപത്രിയില്‍ 21 പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 32 പേരും വീടുകളില്‍ 2435 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.ഇതുവരെ 2668 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2384 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 2221 എണ്ണം നെഗറ്റീവാണ്. 284 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.ജില്ലയില്‍ ഇതുവരെയായി 111 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവരില്‍ 51 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു