ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇന്ന് എത്തിയത് 381 പേർ

0 1,284

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇന്ന് എത്തിയത് 381 പേർ

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ചൊവ്വാഴ്ച കണ്ണൂരിലെത്തിയത്   381 പേര്‍. ലോക്ക് ഡൗൺ കാരണം വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപോയ മലയാളികളാണ് ഇങ്ങനെ തിരിച്ചെത്തിയത്.
ജില്ലയുടെ വടക്കേ അതിര്‍ത്തിയായ കാലിക്കവ് വഴി 321 പേരാണ് എത്തിയത്. ഇതില്‍ 86 പേര്‍ കണ്ണൂര്‍ ജില്ലക്കാരും.235 പേർ മറ്റ് ജില്ലകളിലുള്ളവരുമാണ്. വയനാട് അതിര്‍ത്തിയായ നെടുപൊയില്‍ ചെക്ക് പോസ്റ്റ് വഴി 27പേര്‍ എത്തി. ഇവരിൽ 23 കണ്ണൂര്‍ സ്വദേശികളും 4 കോഴിക്കോട് സ്വദേശികളുമാണ്. കോഴിക്കോട് അതിര്‍ത്തിയായ മാഹി ചെക്ക് പോസ്റ്റ് വഴി 33 പേരും ഇന്ന് കണ്ണൂരിലേക്ക് എത്തി.