മല നാടിന്റെ മനം നിറഞ്ഞ് സജി ആന്റണിക്ക് ആദരം

0 108

ബളാൽ: ചന്ദ്രയാൻ മൂന്ന് ഉൾപ്പെടെ പത്തിലധികം ബഹിരാകാശ ദൗത്യങ്ങളുടെ വിക്ഷേപണ റോക്കറ്റ് നിർമ്മിതിക്ക് നേതൃത്വം കൊടുത്ത മലനാടിന്റെ സ്വന്തംശാസ്ത്രജ്ഞന് നാടിൻറ സ്നേഹാദരം. ഐഎസ്ആർഒ യുടെ തിരുവനന്തപുരം വലിയ മലയിലെ എൽ.പി.എസ്.സി യിലെ ശാസ്ത്രജ്ഞൻ വെസ്റ്റേളേരി കിണറ്റടിയിലെ സജി ആന്റണിക്ക് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെയും കസബ സ്കൂൾ പിടിഎ കമ്മിറ്റിയുടെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് ആദരവരുക്കിയത്. രാജ്മോഹൻ ഉണ്ണിത്താൻ എംപി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രാജു കട്ടക്കയം അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജസി ചാക്കോ, പി സി രഘുനാഥൻ, ഹെഡ് മാസ്റ്റർ കെ ശങ്കരൻ, പിടിഎ പ്രസിഡണ്ട് സനോജ് മാത്യു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടിപി തമ്പാൻ, എംപി. ജോസഫ്, ജോയി മൈക്കിൾ, സാജൻ പുഞ്ച സംഘാടകസമിതി ഭാരവാഹികളായ മധുസൂദനൻ കൊടിയം കൊണ്ട് , പി.പി. ജയൻ ,പിടി സുരേഷ്ബാബു, കെ ജി ബോസ് എന്നിവർ സംസാരിച്ചു.