അമ്പലകൊല്ലി: അമ്പലകൊല്ലി അംഗൻവാടിയിൽ വാർഡ്തല ജാഗ്രത സമിതി യോഗം നടത്തി. വാർഡ് മെമ്പർ ടി.കെ ഗോപി അധ്യക്ഷത വഹിച്ചു. ജാഗ്രത സമിതിയുടെ പ്രാധാന്യത്തെക്കുറിച്ച് തവിഞ്ഞാൽ പഞ്ചായത്ത് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റിറ്റർ ദീപ്തി ക്ലാസ്സെടുത്തു. സമൂഹത്തിൽ വർധിച്ചു വരുന്ന മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും ഉപയോഗം, കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള അതിക്രമങ്ങൾ, അവകാശനിഷേധങ്ങൾ എന്നീ വിഷയങ്ങളിൽ വിപുലമായ ക്ലാസുകൾ സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. അംഗൻവാടി ജീവനക്കാർ, പ്രൊമോട്ടർ, ജാഗ്രത സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.