കൊല്ലത്ത് ശരീരത്തിലൂടെ റോഡ് റോളർ കയറിയിറങ്ങി യുവാവിനു ദാരുണാന്ത്യം

0 311

കൊല്ലം: അഞ്ചലിൽ റോഡ് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു. അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിനോദ്(37) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയാണു സംഭവം.

അഞ്ചൽ ബൈപ്പാസിന്റെ പണി നടക്കുന്ന കുരിശിൻമുക്കിലാണ് അപകടം നടന്നത്. പകൽസമയത്ത് പാതയോരത്ത് നിർത്തിയിട്ടിരുന്ന റോഡ് റോളർ രാത്രി പണികൾക്കായി എടുക്കവെ വിനോദ് അടിയിൽ പെടുകയായിരുന്നു. യുവാവിന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയെന്നാണു വിവരം.

വിനോദ് റോഡ് റോളറിനു സമീപത്തു കിടക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, വാഹനം എടുക്കാൻ വന്ന ഡ്രൈവർ ഇതു ശ്രദ്ധിച്ചിരുന്നില്ല. സംഭവസ്ഥലത്തുവച്ചു തന്നെ വിനോദ് മരിച്ചു. അഞ്ചൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.ഡ്രൈവറെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു.