കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ പൂ വിൽപ്പന നടത്തുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

0 345

ശ്രീ ഗണേഷ് ഫ്ളവർ സ്റ്റാൾ ഉടമ എം സി അനിൽ (പൊന്നു – 34) ആണ് മരിച്ചത്. കടയുടെ മുകളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ കട തുറക്കാൻ വൈകിയപ്പോൾ നടത്തിയ അന്വേഷണത്തിലാണ് അനിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൽപ്പറ്റ പോലീസ് തുടർനടപടികൾ സ്വീകരിച്ച് വരുന്നു.