ഷാജിപാപ്പനും പിള്ളേരും വീണ്ടും വരുന്നു; ആട് 3 പ്രഖ്യാപിച്ചു
മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ആട് സീരിസിലെ മൂന്നാമത്ത സിനിമ പ്രഖ്യാപിച്ചു. ആട് 3 എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. മിഥുന് മാനുവല്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജയസൂര്യ, ധര്മജന് ബോള്‍ഗാട്ടി, സൈജു കുറുപ്പ്, വിനീത് മോഹന്‍, ഭഗത് മാനു, വിജയ് ബാബു, വിനായകന് എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.