ആറളം ഫാമില്‍ സായുധ മാവോവാദി സംഘം എത്തി

0 297

 

ആറളം(കണ്ണൂര്‍): ആറളം ഫാമില്‍ നാലംഗ സായുധ മാവോവാദി സംഘം എത്തി. തിങ്കളാഴ്​ച രാത്രി​ ഫാമിലെ ആദിവാസി പുനരധിവാസ മേഖലയായ 13ാം ബ്ലോക്കിലാണ്​ പ്രദേശവാസികള്‍ ഇവരെ കണ്ടത്​. തോക്കേന്തിയ സംഘത്തില്‍ രണ്ട്​ സ്​ത്രീകളും ഉണ്ടായിരുന്നു. പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ഊര്‍ജിതമാക്കി. ഇതിനുമുമ്ബും നിരവധി തവണ ആറളം ഫാമില്‍ മാവോവാദികള്‍ എത്തിയിരുന്നു.

ജനുവരി 20ന്​ കൊട്ടിയൂര്‍ അമ്ബായത്തോട്ടില്‍ മാവോവാദികള്‍ സായുധപ്രകടനം നടത്തിയിരുന്നു. രാവിലെ ആറുമണിയോടെ ടൗണിലെത്തിയ സംഘം മുദ്രാവാക്യം വിളിച്ച്‌ പോസ്റ്ററുകള്‍ പതിക്കുകയും ലഘുലേഖകള്‍ വിതരണംചെയ്യുകയുമായിരുന്നു. ഒരു സ്ത്രീയുള്‍പ്പെടെ യൂനിഫോമണിഞ്ഞ നാല് ആയുധധാരികളാണ് അന്ന്​ സംഘത്തിലുണ്ടായിരുന്നത്.