തിരുവനന്തപുരം: ലക്ഷകണക്കിന് ഭക്തര്‍ കാത്തിരിക്കുന്ന ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ക്ഷേത്രവും നഗരവും ഒരുങ്ങി. മാര്‍ച്ച് 1 ഞായറാഴ്ച്ച മുതല്‍ നഗരം ഭക്തിയുടെ ആനന്ദത്തിരയിലമരും. ക്ഷേത്രം ഗ്രൗണ്ടില്‍ പ്രധാന പന്തലിന്റെയും ഭക്തര്‍ക്ക് വിശ്രമിക്കാനുള്ള പന്തലുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി. നഗരവീഥികളിലെല്ലാം പൊങ്കാലയ്ക്ക് വേണ്ട മണ്‍കലങ്ങളും കൊതുമ്ബും ഓലച്ചൂട്ടും ഇടം പിടിച്ച് കഴിഞ്ഞു. പൊങ്കാലയ്ക്ക് മുന്നോടിയായി നഗരത്തിലെ വിവിധ കവലകളില്‍ പതിവുള്ള ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളും അവസാന മിനുക്കുപണികളിലാണ്. നാളെ രാവിലെ 9.30ന് കാപ്പുകെട്ടി കുടിയിരുത്തലോടെയാണ് ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവത്തിന് തുടക്കമാകുന്നത്.