സേവാഭാരതി തില്ലങ്കേരിയിൽ 1500 റോളം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു
ഇരിട്ടി : സേവാഭാരതിയുടെ നേതൃത്വത്തിൽ തില്ലങ്കേരി പഞ്ചായത്തിലെ കാഞ്ഞിരാട്, പൂന്തലോട്, ആലയാട് , കരുവള്ളി, പെരിങ്ങാനം, കുണ്ടരിഞ്ഞാൽ, വേങ്ങരച്ചാൽ പ്രദേശങ്ങളിലെ 1500 റിലേറെ കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കിറ്റുകളുടെ വിതരണോദ്‌ഘാടനം ആർ എസ് എസ് പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് വത്സൻ തില്ലങ്കേരി നിർവഹിച്ചു. ദേവദാസ് മൂർക്കോത്ത്, കെ.പി. വിജേഷ്, പി.എസ്. പ്രകാശ്, രഗിൽ, ശരത്ത് എന്നിവരുടെ നേതൃത്വത്തിൽ അൻപതോളം സേവാഭാരതി പ്രവർത്തകരും ഇരുപതോളം മാതൃസമിതി പ്രവർത്തകരും കിറ്റ് വിതരണത്തിൽ പങ്കാളികളായി.