ഭര്‍ത്താവ് ജോലിക്കു പോയസമയം കുട്ടികളെ ഉറക്കിക്കിടത്തി കാമുകനോടൊപ്പം നാടുവിട്ടു ; യുവതി അറസ്റ്റില്‍

0 734

ഭര്‍ത്താവ് ജോലിക്കു പോയസമയം കുട്ടികളെ ഉറക്കിക്കിടത്തി കാമുകനോടൊപ്പം നാടുവിട്ടു ; യുവതി അറസ്റ്റില്‍

അടിമാലി: ഭര്‍ത്താവ് ജോലിക്കു പോയസമയത്ത് കുട്ടികളെ ഉറക്കിക്കിടത്തി കാമുകനോടൊപ്പം നാടുവിട്ട യുവതിയെ വടക്കാഞ്ചേരിയില്‍നിന്ന് അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി മുത്താരംകുന്ന് സ്വദേശി രഞ്ജിലിയാണ് അറസ്റ്റിലായത്. ഈ മാസം 15 ന് വൈകിട്ട് ആറോടെ നാലും ആറും വയസുള്ള കുട്ടികളെ ഉറക്കിക്കിടത്തിയശേഷം, വീടിനു സമീപം കാത്തുനിന്ന കാമുകനായ പാലക്കാട് വടക്കാഞ്ചേരി സ്വദേശി ദീപുവിനോടൊപ്പം നാടുവിടുകയായിരുന്നു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു രഞ്ജിലി. അവിടെവച്ചാണ് ദീപുവിനെ പരിചയപ്പെട്ടതും പ്രണയത്തിലായതും. യുവതി ദീപുവിനെ അടിമാലിയിലേക്കു വിളിച്ചുവരുത്തി കൂടെ പോകുകയായിരുന്നു. ഭര്‍ത്താവിന്റേയും ബന്ധുക്കളുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. വ്യാഴാഴ്ച വടക്കാഞ്ചേരി ചള്ളിപ്പറമ്ബ് ഭാഗത്തു ദീപുവിന്റെ വീട്ടില്‍നിന്ന് എസ്.ഐ: സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതിയെ അറസ്റ്റ് ചെയ്തു. ദീപുവിനേയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്നു ജുവൈനല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തു വിയ്യൂര്‍ ജയിലിലേക്കു റിമാന്‍ഡ് ചെയ്തു.

Get real time updates directly on you device, subscribe now.