ആര്‍സിസിയിലെ കീമോതെറാപ്പി, റേഡിയേഷന്‍, സര്‍ജറി തുടങ്ങിയവ ഒരാഴ്ചത്തേക്ക് നീട്ടിവെച്ചു

0 108

ആര്‍സിസിയിലെ കീമോതെറാപ്പി, റേഡിയേഷന്‍, സര്‍ജറി തുടങ്ങിയവ ഒരാഴ്ചത്തേക്ക് നീട്ടിവെച്ചു

തിരുവനന്തപുരം; കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആര്‍സിസിയിലെ കീമോതെറാപ്പി, റേഡിയേഷന്‍, സര്‍ജറി തുടങ്ങിയവ ഒരാഴ്ചത്തേക്ക് നീട്ടിവെച്ചു. എന്നാല്‍ അടിയന്തര സ്വഭാവമുള്ളവ തുടരും.

നിലവില്‍ നടന്നുവരുന്ന റേഡിയേഷന്‍ ചികിത്സയ്ക്ക് മാറ്റമില്ല. ഇന്നു മുതല്‍ 28 വരെ ചികിത്സക്കായി തിയതി നിശ്ചയിക്കപ്പെട്ട രോഗികള്‍ പുതുക്കിയ തിയതികള്‍ക്കായി രാവിലെ 10നും വൈകിട്ട് 4നും മധ്യേ ഫോണില്‍ ബന്ധപ്പെടണം. സര്‍ജറി:8289893454/0471 2522902, റേഡിയേഷന്‍: 0471 2522273/ 2442541/2445069. കീമോതെറാപ്പി: 0471 2442541/2445069/ 2445079.