പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് അപകടം.വാഹനത്തിലുണ്ടായിരുന്ന കര്‍ണ്ണാടക സ്വദേശികളായ 2 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

0 232

പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് അപകടം.വാഹനത്തിലുണ്ടായിരുന്ന കര്‍ണ്ണാടക സ്വദേശികളായ 2 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.നെടുംപൊയിൽ 24ാം മൈല്‍ ക്വാറിക്ക് സമീപം വ്യാഴാഴ്ച പുലര്‍ച്ചെ 3മണിയോടെയായിരുന്നു അപകടം നടന്നത്. തണ്ണിമത്തനുമായി ഗുണ്ടല്‍പേട്ടില്‍ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്.ബ്രേക്ക് നഷ്ടപ്പെട്ട വാഹനം മരത്തിലിടിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പത്ത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.