മാനന്തവാടി – മൈസൂർ റോഡിൽ ചരക്ക് ലോറി കടയിലേക്ക് ഇടിച്ചുകയറി;ആര്‍ക്കും പരിക്കില്ല

0 382

മാനന്തവാടി – മൈസൂർ റോഡിൽ
ചരക്ക് ലോറി കടയിലേക്ക് ഇടിച്ചുകയറി;ആര്‍ക്കും പരിക്കില്ല

മാനന്തവാടി :മാനന്തവാടി മൈസൂര്‍ റോഡില്‍ നിന്നും വള്ളിയൂര്‍ക്കാവ് റോഡ് ജംഗ്ഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ചരക്ക് ലോറി നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി. വ്യാപാരസ്ഥാപനത്തിന് കേടുപാടുകള്‍ സംഭവിച്ചതൊഴിച്ചാല്‍ സംഭവത്തില്‍ ആര്‍ക്കും പരുക്കൊന്നുമില്ല. സ്ഥിരം കാല്‍നട യാത്രികരടക്കം പോകുന്ന ഭാഗമായ ഇവിടെ ഭാഗ്യംകൊണ്ട് മാത്രമാണ് അപകടം ഒഴിവായത്. കുത്തനെയുള്ള വളവും, റോഡിന്റെ അവസ്ഥയും കാരണം ഇവിടെ ചരക്ക് ലോറികള്‍ കുടുങ്ങുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്.

Get real time updates directly on you device, subscribe now.