ആലപ്പുഴ പൊന്നാംവെളിയില്‍ വാഹനാപകടം; രണ്ടുമരണം

0 1,104

ആലപ്പുഴ പൊന്നാംവെളിയില്‍ വാഹനാപകടം; രണ്ടുമരണം

ആലപ്പുഴ പൊന്നാംവെളി ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പിക്കപ്പ് വാനിന്റെ ടയര്‍ മാറ്റുന്നതിനിടെ പുറകില്‍ വന്ന ലോറിയിടിച്ചാണ് അപകടമുണ്ടായത്.

വാന്‍ ഡ്രൈവര്‍ എറണാകുളം ചൊവ്വര സ്വദേശി ബിജു, പട്ടണക്കാട് സ്വദേശി വാസുദേവന്‍ എന്നിവരാണ് മരിച്ചത്. വാനിന്റെ ടയര്‍ മാറ്റിയിടാൻ സഹായിക്കാന്‍ എത്തിയ പ്രദേശവാസിയാണ് വാസുദേവന്‍.