ഇരിണാവ് കോലത്തു വയലിൽ പത്ര കെട്ടുമായി വരികയായിരുന്ന ഓട്ടോ റോഡരികിലെ വൈദ്യതി തൂണിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു

0 432

 

പത്ര കെട്ടുമായി വരികയായിരുന്ന ഓട്ടോ റോഡരികിലെ വൈദ്യതി തൂണിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. പഴയങ്ങാടി അടുത്തില വയല പ്രയിലെ ബാലന്റെ മകൻ കെ സുനിൽ (44) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 4 മണിയോടെ ഇരിണാവ് കോലത്തുവയൽകരിക്കാട്ട് വായനശാലക്ക് സമീപത്താണ് അപകടം.ഗുരുതരമായി പരിക്കേറ്റ സുനിലിലെ ചെറുകുന്നിലെ സ്വകാര്യ ശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂരിൽ നിന്നും പത്ര കെട്ടുകളുമായി വരവെയാണ് അപകടം. വിവരമറിഞ്ഞ് കണ്ണപുരം പോലീസ് സ്ഥലത്തെത്തി. ‘ദേശാഭിമാനി’ ഏജന്റ് ആണ്.