തൃശൂരില്‍ ബൈക്കപകടത്തില്‍ തിരുവമ്പാടി സ്വദേശികളായ യുവാക്കള്‍ മരിച്ചു.

തൃശൂരില്‍ ബൈക്കപകടത്തില്‍ തിരുവമ്പാടി സ്വദേശികളായ യുവാക്കള്‍ മരിച്ചു.

0 316

തൃശൂരില്‍ ബൈക്കപകടത്തില്‍ തിരുവമ്പാടി സ്വദേശികളായ യുവാക്കള്‍ മരിച്ചു.

തൃശൂരില്‍ ബൈക്കപകടത്തില്‍ തിരുവമ്പാടി സ്വദേശികളായ യുവാക്കള്‍ മരിച്ചു.

തിരുവമ്പാടി: ദേശീയപാതയില്‍ തൃശൂരിനടുത്ത് ബൈക്കും ജെസിബിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. പാലിയേക്കര ടോള്‍പ്ലാസയ്ക്ക് സമീപം പുലര്‍ച്ചെ 4.30നായിരുന്നു അപകടം നടന്നത്. കോഴിക്കോട് തിരുവമ്പാടി സ്വദേശികളാണ് മരിച്ച യുവാക്കള്‍.
തിരുവമ്പാടി പുന്നക്കല്‍ തുരുവേലില്‍ സാബുവിന്റെ മകന്‍ അതുല്‍ സാബു (23), പുന്നക്കല്‍ പുറഞ്ചിറ സെബാസ്റ്റ്യന്റെ മകന്‍ ശരത് സെബാസ്റ്റ്യന്‍ (23) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍.
കളമശ്ശേരിയിലെ ലിറ്റില്‍ ഫ്‌ളവര്‍ എഞ്ചിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളായിരുന്നു ഇവര്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ക്ക് വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങവേയാണ് അപകടം നടന്നത്.