പേരാവൂര്‍: തെറ്റുവഴിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ മട്ടന്നൂര്‍ ചാലോട് സ്വദേശി പുതുക്കുളങ്ങര രമേശനാണ് മരിച്ചത്. തെറ്റുവഴി ടൗണിന് സമീപം ചൊവ്വാഴ്ച വൈകുന്നേരം 5മണിയോടെ ആയിരുന്നു അപകടം. ഈരായിക്കൊല്ലി ഭാഗത്ത് നിന്നും പേരാവൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും പേരാവൂര്‍ ഭാഗത്ത് നിന്ന് കല്ലുമുതിരയിലേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് തെറ്റുവഴി ടൗണിന് സമീപത്തെ കലുങ്കിനടുത്ത് വച്ച് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കും ബൈക്ക് യാത്രികനും കലുങ്കിന് സമീപത്തെതോട്ടിലേക്ക് വീണു. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനനായ രമേശനെ പേരാവൂര്‍ സ്വകാര്യ ആശുപത്രിയിലെ പ്രഥമിക ചികിത്സയ്ക്ക് ശേഷം തലശേരിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.