ട്രക്കും ജീപ്പും കൂട്ടിയിടിച്ച്‌​ 11 മരണം

0 125

 

ജയ്​പൂര്‍: രാജസ്​ഥാനിലെ ജോധ്​പൂരില്‍ ട്രക്കും ജീപ്പും കൂട്ടിയിടിച്ച്‌​ 11 പേര്‍ മരിച്ചു. മൂന്നുപേര്‍ക്ക്​ പരിക്കേറ്റു. ആറ്​ സ്​ത്രീകളും നാലു പുരുഷന്‍മാരും ഒരു കുട്ടിയുമാണ്​ മരിച്ചത്​.

ബലോട്ര-ഫലോടി ദേശീയപാതയിലാരുന്നു അപകടം. ക്രെയിന്‍ ഉപയോഗിച്ച്‌​ ട്രക്ക്​ ഉയര്‍ത്തിയാണ്​ മൃതദേഹങ്ങള്‍ പുറത്തെടുത്തത്​. രാജസ്​ഥാന്‍ മ​ു​ഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ അനുശോചനം രേഖപ്പെടുത്തി.