മരക്കൊമ്ബ് മുറിക്കാന്‍ കയറിയ ആളിന്റെ കാല്‍ രണ്ട് മരങ്ങള്‍ക്കും ഏണിക്കുമിടയില്‍ കുടുങ്ങിഒരു മണിക്കൂറിന് ശേഷം രക്ഷ

0 176

മരക്കൊമ്ബ് മുറിക്കാന്‍ കയറിയ ആളിന്റെ കാല്‍ രണ്ട് മരങ്ങള്‍ക്കും ഏണിക്കുമിടയില്‍ കുടുങ്ങിഒരു മണിക്കൂറിന് ശേഷം രക്ഷ

തിരുവനന്തപുരം; മരക്കൊമ്ബ് മുറിക്കാന്‍ കയറിയ ആളിന്റെ കാല്‍ രണ്ട് മരങ്ങള്‍ക്കും ഏണിക്കുമിടയില്‍ കുടുങ്ങി. ഒരു മണിക്കൂറോളം കാല്‍ കുടുങ്ങിയ പ്രാവച്ചമ്ബലം മൊട്ടമൂട് കൈതൂര്‍ക്കോണത്ത് ശശീന്ദ്രനെ(65) ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷിച്ചത്. മരക്കൊമ്ബ് അടുത്ത മരത്തില്‍ തട്ടിനിന്നത് വെട്ടിമാറ്റാന്‍ കഴിഞ്ഞ ദിവസം രാവിലെയാണ് ശശീന്ദ്രന്‍ മരത്തില്‍ കയറിയത്.

വീട്ടുവളപ്പിലെ നീളമുള്ള മരം മുറിക്കുന്നതിനിടെ സമീപത്തെ മരത്തിലേക്കു കൊമ്ബ് ചരിയുകയായിരുന്നു. തുടര്‍ന്ന് ഇത് വെട്ടിമാറ്റാന്‍ ഏണിവെച്ചു കയറി. വെട്ടിമാറ്റുന്നതിനിടെ മരത്തിന്റെ മൂട് പൊങ്ങി കാല്‍ രണ്ട് മരങ്ങള്‍ക്കും ഏണിക്കുമിടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു.
പൊങ്ങിനിന്ന മരത്തിന്റെ ഏതെങ്കിലും ഒരു വശം താഴ്ത്തി ശശീന്ദ്രനെ രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഇത് കൂടുതല്‍ അപകടകമാകുമോയെന്ന് ഭയന്ന് നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചു. അവര്‍ ഏണി ഉപയോഗിച്ച്‌ മരം ഉയര്‍ത്തി രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശശീന്ദ്രന്റെ കാലെല്ലിന് സാരമായി പരുക്കുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു.