കൊല്ലം : വീട്ടില്‍ ഉറങ്ങിക്കിടന്ന അഞ്ചു വയസുകാരന് പാമ്ബു കടിയേറ്റു മരിച്ചു. കൊല്ലം പുത്തൂരിലാണ് സംഭവം. മാവടി ആറ്റുവാശേരി തെങ്ങുവിള മണിമന്ദിരത്തില്‍ മണിക്കുട്ടന്റെ മകന് ശിവജിത്താണു മരിച്ചത്.
അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങിക്കിടന്ന കുട്ടിക്കു പുലര്‍ച്ചെയാണു കടിയേറ്റത്. തന്റെ കാലില്‍ എന്തോ കടിച്ചെന്ന് കുട്ടി അമ്മയെ അറിയിച്ചിരുന്നു. അമ്മ നോക്കിയപ്പോള്‍ കുട്ടിയുടെ കാലില്‍ രണ്ട് പാടുകളും ചോരയും വരുന്നത് ശ്രദ്ധയില്‍പെട്ടു. ഉടനെ അടുത്തുള്ള വൈദ്യന്റെ അടുത്ത് ചികിത്സതേടി.
എന്നാല്‍ തിരികെ വീട്ടിലെത്തിയപ്പോഴേക്കും കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായി. കാല് നീരു വച്ചു വീര്‍ത്തതിനെ തുടര്‍ന്നു താലൂക്ക് ആശുപത്രിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാവടി ജിഎല്‍പിഎസ് സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ്.