ട്യൂഷന്, പരീക്ഷ പരിശീലനം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിക്ക് തീരുമാനം
തിരുവനന്തപുരം: ട്യൂഷന് എടുക്കുകയും പരീക്ഷാ പരിശീലനം നടത്തുകയും ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമെതിരെ നടപടി എടുക്കുമെന്ന് സര്‍ക്കാര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പി.എസ്.സി പരീക്ഷാ പരിശീലനം നല്കുന്ന സ്ഥാപനങ്ങള്‍ നടത്തുന്നതടക്കം ഗുരുതരമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സെക്രട്ടറി കെ.ഗോപാലകൃഷ്ണഭട്ട് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍-എയിഡഡ് മേഖലയിലെ സ്കൂള്‍ കോളജ് അധ്യാപകര്‍ എന്നിവര്‍ പി.എസ്.സി പരീക്ഷ പരിശീലന കേന്ദ്രങ്ങളും സ്വകാര്യ ട്യൂേട്ടാറിയല് സ്ഥാപനങ്ങളും നടത്തുന്നത് സര്‍ക്കാരിെന്റ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ പഠിപ്പിക്കുകയും പുസ്തകങ്ങളും ഗൈഡുകളും പുറത്തിറക്കുകയും ചെയ്യുന്നു. അതീവ ഗൗരവത്തോടെയാണ് ഇതിനെ സര്‍ക്കാര്‍ കാണുന്നതെന്ന് ഉത്തരവില്‍ പറയുന്നു.
ഗുരുതരമായ അച്ചടക്ക ലംഘനമായതിനാല്‍ ഇത് ചെയ്യുന്നവര്‍ക്കെതിരെ വകുപ്പ് അധ്യക്ഷന്മാരും നിയമനാധികാരികളും ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. വകുപ്പ് അധ്യക്ഷന്മാരുടെയും നിയമനാധികാരികളുടെയും ഭാഗത്ത് നിന്നും ഇത് നടപ്പാക്കുന്നതില്‍ വീഴ്ച വന്നാല്‍ ഗൗരവമായി കാണും. വീഴ്ച വരുത്തുന്നവര്ക്കെതിെര സെക്രേട്ടറിയറ്റിലെ ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറിമാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കെ.എ.എസ് പരീക്ഷയുടെ പിന്നാലേ ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നു. അതിലെ പ്രാഥമിക കണ്ടെത്തലിെന്റ കൂടി അടിസ്ഥാനത്തിലാണ് ഉത്തരവ്.