കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ നില ഗുരുതരം

0 974

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ നില ഗുരുതരം

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ(85) നില അതീവ ഗുരുതരം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റി. കോവിഡ് രോഗലക്ഷണങ്ങള്‍ ശക്തമാവുകയും ശ്വാസതടസമടക്കം നേരിടുകയും ചെയ്തതോടെയാണ് ചാറ്റര്‍ജിയെ ഐസിയുവിലേക്ക് മാറ്റിയത്.അദ്ദേഹത്തിന്റെ സോഡിയത്തിന്റെ ലെവല്‍ ശരിയായെങ്കിലും പൊട്ടാസ്യം കുറവാണ്. ശ്വസിക്കുന്നതില്‍ ബുദ്ധിമുട്ടൊന്നുമില്ല. പനിയും ഇല്ല..എങ്കിലും അപകട നില തരണം ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.ചൊവ്വാഴ്ചയാണ് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് സൗമിത്ര ചാറ്റര്‍ജിയെ കൊല്‍ക്കൊത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തെ ന്യൂമോണിയ ബാധിച്ചിരുന്നു. അതുകൊണ്ടുതന്നെ കോവിഡ് ബാധിതനായ അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.ഇന്ത്യയിലെ തന്നെ മികച്ച നടന്‍മാരിലൊരാളാണ് സൌമിത്ര ചാറ്റര്‍ജി. ചാറ്റർജി കൂടുതലും അഭിനയിച്ചിട്ടുള്ളത് സത്യജിത് റേ സംവിധാനം ചെയ്ത ചിത്രങ്ങളിലാണ്. ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരമടക്കം നിരവധി ബഹുമതികൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.