‘എന്നെ കിടക്ക പങ്കിടാൻ ഒരു ചാനൽ മേധാവി ക്ഷണിച്ചിരുന്നു’; സിനിമ കുടുംബത്തിൽ നിന്നായിരുന്നിട്ടു പോലും അനുഭവം ഇങ്ങനെയെന്ന് നടി വരലക്ഷ്മി ശരത്കുമാർ

0 789

അഭിനയ പ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്തിയ താരമാണ് വരലക്ഷ്മി ശരത്കുമാർ. 2012 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

തമിഴ് സിനിമയിൽആണ് താരം സജീവമായി നിലകൊള്ളുന്നത്. മലയാളം കന്നട തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. വിഘ്‌നേഷ് ശിവൻ സിനിമയായ പോടാ പോടീ ലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. 2016 ൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ കസബയിൽ അഭിനയിച്ചതോടെയാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് കാറ്റു, മാസ്റ്റർപീസ് തുടങ്ങിയ മലയാള സിനിമകളിലും താരം അഭിനയിച്ചു. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത സൗത്ത് ഇന്ത്യൻ സിനിമ താരം ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി ശരത്കുമാർ.

ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഒരു മില്യൻ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഇപ്പോൾ താരം തനിക്ക് സിനിമാ മേഖലയിൽ നിന്നുണ്ടായ ഒരു ദുരനുഭവം ട്വിറ്ററിൽ പങ്കുവെച്ചത് വൈറലാവുകയാണ്. തമിഴ് ടിവി ചാനൽന്റെ മേധാവിയിൽ നിന്നാണ് താരത്തിന് ദുരനുഭവമുണ്ടായത് എന്നാണ് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.അരമണിക്കൂറോളം ഒരു പ്രോഗ്രാംന്റെ ആവശ്യാർത്ഥം കൂടിക്കാഴ്ച നടത്തിയതിനു ശേഷം നമ്മൾ എപ്പോഴാണ് പുറത്തുവച്ച് കാണുന്നത് എന്ന് ചാനൽ മേധാവി താരത്തോട് ചോദിച്ചു എന്നും ജോലി ആവശ്യാർത്ഥം ആണോ എന്ന് മറുചോദ്യത്തിനു അല്ല മറ്റു ചില കാര്യങ്ങൾക്ക് ആണ് എന്ന് മുഖത്തുനോക്കി പറഞ്ഞു എന്നുമാണ് ട്വിറ്ററിൽ താരം കുറിച്ചിരിക്കുന്നത്.

ഇതൊക്കെ പുറത്തു പറയുമ്പോൾ എല്ലാവരും ചോദിക്കും സിനിമയല്ലേ ഇതൊക്കെ സ്വാഭാവികമല്ലേ ഇതൊക്കെ അറിഞ്ഞിട്ടല്ലേ അഭിനയിക്കാൻ വരുന്നതൊക്കെ എന്നാണ് തിരിച്ചു ചോദിക്കുക എന്നാണ് താരം പറയുന്നത്. ഞാനൊരു സ്ത്രീയാണ് അല്ലാതെ ഒരു മാംസപിണ്ഡം നല്ല അഭിനയം എന്റെ ജോലിയാണ് ഞാനത് ഇഷ്ടപ്പെടുന്നു ജോലി ഉപേക്ഷിക്കാനോ അഡ്ജസ്റ്റ്മെന്റ്കൾക്ക് തയ്യാറാകാനോ ഞാനില്ല എന്നും താരം പറഞ്ഞു.