അടച്ചിട്ടാലും ഈ സേവനങ്ങള്‍ ലഭിക്കും

അടച്ചിട്ടാലും ഈ സേവനങ്ങള്‍ ലഭിക്കും

0 361

അടച്ചിട്ടാലും ഈ സേവനങ്ങള്‍ ലഭിക്കും


തിരുവനന്തപുരം: കോവിഡ് -19 വ്യാപിക്കുന്നത്​ തടയാന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യസേവനങ്ങള്‍ ലഭിക്കുമെന്ന്​ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.​

ലോക്​ ഡൗണില്‍നിന്ന്​ നിയന്ത്രണവിധേയമായി ഇളവ്​ അനുവദിച്ചവ:

പലചരക്ക് സാധനങ്ങള്‍, പാനീയങ്ങള്‍, ഫലങ്ങള്‍, പച്ചക്കറി, കുടിവെള്ളം, ഭക്ഷ്യസംസ്‌കരണ ശാലകള്‍
പെട്രോള്‍, സി.എന്‍.ജി, ഡീസല്‍ പമ്ബുകള്‍
പാല്‍ സംസ്‌കരണകേന്ദ്രങ്ങള്‍, ഡെയറി യൂനിറ്റുകള്‍
ഗാര്‍ഹിക – വാണിജ്യ എല്‍.പി.ജി വിതരണം
മെഡിക്കല്‍ സ്‌റ്റോറുകള്‍ വഴിയുള്ള മരുന്നുകളും മറ്റ്​ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങളും, ആരോഗ്യസേവനം, മെഡിക്കല്‍ ആരോഗ്യ ഉപകരണങ്ങളുടെ ഉല്‍പാദനം
ടെലികോം കമ്ബനികളും അവരുടെ ഏജന്‍സികളും, ബാങ്കുകളും എ.ടി.എമ്മുകളും
നെല്ല്, ഗോതമ്ബ്, അരി എന്നിവയുടെ കയറ്റിറക്ക്, മെതിയന്ത്രത്തി​​​​​െന്‍റ ഉപയോഗം
ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കാന്‍ ആവശ്യമായ വസ്തുക്കളുടെയും മറ്റ്​ സേവനങ്ങളുടെയും നീക്കം
ജില്ല മജിസ്‌ട്രേറ്റുമാര്‍ നിശ്ചയിക്കുന്ന മറ്റ്​ അവശ്യസാധനങ്ങള്‍
കാലിത്തീറ്റ വിതരണം, ഐ.ടി, നെറ്റ്‌വര്‍ക്കിങ്​, യു.പി.എസ് ഉള്‍പ്പെടെ ഐ.ടി അനുബന്ധ സേവനങ്ങള്‍
അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഐ.ടി വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള ഐ.ടി കമ്ബനികള്‍

 


ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ വസ്തുക്കളുടെ ഹോം ഡെലിവറി നടത്തുന്ന സംവിധാനങ്ങള്‍

Get real time updates directly on you device, subscribe now.