അടക്കാത്തോട്ടിലും, പരിസരങ്ങളിലും ജലക്ഷാമം രൂക്ഷമായിട്ടും കുടിവെള്ള വിതരണത്തിന് സംവിധാനമൊരുക്കാതെ ഗ്രാമ പഞ്ചായത്ത്.

0 898

അടക്കാത്തോട്ടിലും, പരിസരങ്ങളിലും ജലക്ഷാമം രൂക്ഷമായിട്ടും കുടിവെള്ള വിതരണത്തിന് സംവിധാനമൊരുക്കാതെ ഗ്രാമ പഞ്ചായത്ത്.

അടക്കാത്തോട്ടിലും, പരിസരങ്ങളിലും ജലക്ഷാമം രൂക്ഷമായിട്ടും കുടിവെള്ള വിതരണത്തിന് സംവിധാനമൊരുക്കാതെ പഞ്ചായത്ത്. ചാപ്പത്തോട് വരണ്ടതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലും ജലം വറ്റി.കേളകം പഞ്ചായത്തിലെ ചെട്ടിയാം പറമ്പ, പാറത്തോട് പ്രദേശങ്ങളിൽ പഞ്ചായത്ത് മെമ്പർമാരുടെയും, പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്തി.എന്നാൽ അടക്കാത്തോട് ,നാരങ്ങത്തട്ട് പ്രദേശങ്ങളിൽ ജനപ്രതിനിധികൾ ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന കാര്യം വിസ്മരിച്ചതായി നാട്ടുകാർ പറയുന്നു. ജലക്ഷാമം പരിഹരിക്കാൻ വാഹനങ്ങളിൽ വെള്ളം എത്തിച്ച് നൽകാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.