ഇരിട്ടി: ആദിവാസി കോളനികളിലെ അടിസ്ഥാന പ്രശ്‌നങ്ങളും ഭൂമി സംബന്ധമായ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ താലൂക്ക് തലത്തില്‍ അദാലത്തുകള്‍ നടത്തുമെന്ന് ജില്ലാ കലക്ട്രര്‍ ടി.വി സുഭാഷ് പറഞ്ഞു. ഇരിട്ടി നഗരസഭയിലെ കൂളിപ്പാറ, അത്തിത്തട്ട്, കുന്നുമ്മല്‍ കോളനികളിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി കോളനിയില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളനികളിലെ വീടും സ്ഥലവും ഇല്ലാത മുഴുവന്‍ കുടുംബങ്ങള്‍ക്കും സ്ഥലവും വീടും നല്‍കും. നിശ്ചിത കാലവധി കഴിഞ്ഞ താമസയോഗ്യമല്ലാത വീടുകള്‍ പുതുക്കി പണിയുന്നതിനും നടപടിയുണ്ടാക്കും. ഭൂമിയുള്ളവര്‍ക്ക് തന്നെ വീണ്ടും പല സ്ഥലങ്ങളിലും ഭൂമി ലഭിച്ചിട്ടുണ്ടെങ്കില്‍ ഉപയോഗിക്കാത ഭൂമി തിരിച്ചു പിടിക്കുമെന്നും കലക്ട്രര്‍ പറഞ്ഞു. കൂളിപ്പാറ കോളനിയില്‍ അടിയന്തിരമായി കുടിവെള്ളത്തിന് സംവിധാനം ഉണ്ടാക്കാന്‍ നഗരസഭയോടും പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ വകുപ്പിനോടും ആവശ്യപ്പെട്ടു.കോളനിയില്‍ കുടിവെള്ളം കിട്ടിനില്ലെന്നും മറ്റ് സൗകര്യങ്ങളൊന്നും ചെയ്തില്ലെങ്കിലും കുടിനീരി തന്നാല്‍ മതിയെന്ന പരാതിയാണ് എല്ലാവരും കലക്ട്രര്‍ക്ക് മുന്നില്‍ ഉയര്‍ത്തിയത്.
കോളനികളിലെ വൈദ്യുതി കണക്ഷന്‍ കട്ട് ചെയ്ത സംഭവത്തില്‍ വിശദമായ പരിശോധനകള്‍ നടത്താന്‍ കലക്ടര്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. സ്‌കൂളില്‍ പോകാത വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍ അവരെ കണ്ടെത്തുന്നതിനും പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചവരെ കണ്ടെത്തി തുടര്‍ വിദ്യാഭ്യാസത്തിന് സൗകര്യം ഒരുക്കുന്നതിനും നിര്‍ദ്ദേശം നല്‍കി.പ്രായപൂര്‍ത്തിയായിട്ടും ക്ഷേമപെന്‍ഷനുകള്‍ ലഭിക്കതവര്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി പെന്‍ഷന്‍ കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് കലക്ട്രര്‍ ആവശ്യപ്പെട്ടു. ആധാര്‍ ഉള്‍പ്പെടെ വിവിധ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയാക്കും. നഗരസഭയിലെ കൂളിപ്പാറ കോളനിയില്‍ സാംസ്‌ക്കാരിക നിലയം പണിയുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിനും തീരുമാനിച്ചു.തലശ്ശേരി സബ് കലക്ടര്‍ ആസിഫ്.കെ.യൂസഫ്് നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകന്‍, തഹസില്‍ദാര്‍ കെ.കെ. ദിവാകരന്‍, ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പില്‍, സ്റ്റാന്റിംങ്ങ് കമ്മിറ്റി അംഗങ്ങളായ പി.പി. ഉസ്മാന്‍, എന്‍.കെ ഇന്ദുമതി, മുഹമ്മദലി, അംഗങ്ങളായ വി. മനോജ്, ആര്‍.കെ. ഷൈജു, ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ ജാക്വിലിന്‍ ഷൈനി ഫര്‍ണാണ്ടസ്,ട്രൈബല്‍ ഓഫീസര്‍ സി.ഷൈജു, കുടുംബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സുര്‍ജ്ജിത്ത്, ഇരിട്ടി എസ് ഐ ദിനേശന്‍ കൊതേരി എന്നിവരും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു