ആധാറുണ്ടെങ്കില്‍ മിനുട്ടുകള്‍ക്കുള്ളില്‍ സൗജന്യമായി പാന്‍ ലഭിക്കും: വിശദാംശങ്ങളറിയാം
പാ ന്‍കാര്‍ഡ് ലഭിക്കാന്‍ ഇനി രണ്ടുപേജ് അപേക്ഷാഫോം പൂരിപ്പിച്ച് പണവുമടച്ച് കാത്തിരിക്കേണ്ടതില്ല.
ആധാര്‍ ഉണ്ടെങ്കില്‍ 10 മിനുട്ടിനുള്ളില്‍ സൗജന്യമായി പാന്‍ ലഭിക്കും. അതിനായി നിങ്ങള്‍ നല്‍കേണ്ടത് അധാര് നമ്ബര്‍ മാത്രം. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്കിയാല് ഇ-കെവൈസി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി.
അതോടെ 10 മിനുട്ടിനുള്ളില്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ പാന്‍ ലഭിക്കും. പാന്‍ കാര്‍ഡിന് തുല്യമായി ഇത് ഉപയോഗിക്കുകയും ചെയ്യാം. ലാമിനേറ്റഡ് പാന്‍കാര്‍ഡ് ആവശ്യമുള്ളവര്‍ റീപ്രിന്റിനായി 50രൂപ മുടക്കേണ്ടിവരും.
എങ്ങനെ അപേക്ഷിക്കാം:
ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്‍ട്ടലില്‍ ‘ഇന്‍സ്റ്റന്റ് പാന്‍ ത്രു ആധാര്‍’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
പുതിയ പേജില്‍ ‘ഗെറ്റ് ന്യു പാന്‍’ എന്ന് രേഖപ്പെടുത്തിയ സ്ഥലത്ത് ക്ലിക്ക് ചെയ്യുക.
പുതിയ പാന്‍ കാര്‍ഡ് ലഭിക്കുന്നതിനായി ആധര്‍ നമ്ബര്‍ നല്‍കുക. ക്യാപ്ചെ കോഡ് നല്കിയാല് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്ബറില്‍ ഒടിപി ലഭിക്കും.
ഒടിപി നല്‍കുക.