അടിസ്ഥാന തൊഴില്‍ വിഭാഗം സമ്ബൂര്‍ണ പ്രതിസന്ധിയിലേക്ക്
അടിസ്ഥാന തൊഴില്‍ വിഭാഗം സമ്ബൂര്‍ണ പ്രതിസന്ധിയിലേക്ക്
അടിസ്ഥാന തൊഴില്‍ വിഭാഗം സമ്ബൂര്‍ണ പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: കോവിഡ് -19 െന്റ സമൂഹവ്യാപനം തടയാന്‍ പൂര്‍ണ ലോക്ഡൗണിലേക്ക് കടന്നതോടെ അടിസ്ഥാന തൊഴില്‍ വിഭാഗം സമ്ബൂര്‍ണ പ്രതിസന്ധിയിലേക്ക് വീണു. നോട്ട് നിരോധനം, ജി.എസ്.ടി എന്നിവയോടെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയവരാണ് ഇൗ വിഭാഗം. ഭിന്നശേഷിക്കാര്‍, വയോധികര്‍, സ്ത്രീകള്‍, ദലിതര്‍ തുടങ്ങിയവരടക്കം ദൈനംദിന തൊഴിലെടുത്ത് ജീവിക്കുന്ന വലിയൊരു വിഭാഗമാണ് ഇൗ മേഖലയില്‍.
വിപണിയിലെ കൊടുക്കല്‍ വാങ്ങലിനെ ചലിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഇവര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റൊരു സാമൂഹിക പ്രതിസന്ധി കൂടിയാവും സംസ്ഥാനം നേരിടേണ്ടിവരുക. രാജ്യം 21 ദിവസത്തെ ലോക്ഡൗണിലേക്ക് കടക്കുന്നതോടെ വഴിയോര കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, മോേട്ടാര്‍ വാഹന തൊഴിലാളികള്‍, കൂലി തൊഴിലാളികള്‍, കയറ്റിറക്ക് തൊഴിലാളികള്‍, തെരുവില്‍ ലോട്ടറി കച്ചവടം നടത്തുന്നവര്‍, നിര്‍മാണ തൊഴിലാളികള്‍, തെങ്ങുകയറ്റ തൊഴിലാളികള്‍, ഹോട്ടല്‍ ജീവനക്കാര്‍, ഇതരസംസ്ഥാന തൊഴിലാളികള്‍, കോളനിവാസികള്‍, കൈത്തറി, ബീഡി തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, തയ്യല്‍ തൊഴിലാളികള്‍, കുടില്‍ വ്യവസായ തൊഴിലാളികള്‍ എന്നിവരുടെ ജീവിതമാണ് വെല്ലുവിളിയായിരിക്കുന്നത്.
ദിവസം 250 രൂപ മുതല്‍ 500 രൂപ വരെ മാത്രമാണ് ഇവരില്‍ വലിയൊരു ശതമാനത്തിെന്റയും വേതനം. നിലവിലെ സാഹചര്യത്തില്‍ എത്രനാള്‍ പിടിച്ച് നില്‍ക്കുമെന്ന് അറിയില്ലെന്ന് വഴിയോര കച്ചവട തൊഴിലാളി യൂണിയന്- എ.െഎ.ടി.യു.സി നേതാവ് മൈക്കിള്‍ ബാസ്റ്റിന് ‘മാധ്യമ’ത്തോട് പറഞ്ഞു. ശരാശരി 500 രൂപ മുതല്‍ 800 വരെയാണ് ഒാേട്ടാ ഡ്രൈവര്‍മാരുടെ ദിവസ സമ്ബാദ്യം. ഉടമക്കും ബാങ്കുകള്‍ക്കും സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് നല്‍കേണ്ട തുക കിഴിക്കുേമ്ബാള് വേതനം കുറയും. സ്വകാര്യ ബസുകള്‍ സര്‍വിസ് നിര്‍ത്തിയതോടെ ഇൗ രംഗത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവിതവും ചോദ്യചിഹ്നമായി. മാസങ്ങളായി മാന്ദ്യം ബാധിച്ച നിര്‍മാണമേഖല പൂര്‍ണമായും സ്തംഭിച്ചതോടെ സ്വദേശി, ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും പണിയില്ലാതായി.
ചില കരാര്‍ കമ്ബനികള്‍ മുന്‍കൂര്‍ തുക നല്‍കിയെങ്കിലും അസംഘടിത വിഭാഗത്തിന് മുന്നോട്ടുള്ള ജീവിതം വെല്ലുവിളിയാണ്. കയറ്റിറക്ക് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ഫെബ്രുവരിയിലെ ശമ്ബളം തന്നെ മാര്‍ച്ചിലും ലഭിക്കും. പക്ഷേ ക്ഷേമനിധിയുടെ പരിധിക്ക് പുറത്ത് ഒരു ലക്ഷത്തില്‍പരം അസംഘടിത തൊഴിലാളികളുണ്ട്.
ഭിന്നശേഷിക്കാര്‍, വയോധികര്‍ എന്നിവര്‍ ഉള്‍പ്പെടുന്നവരാണ് 60,000 വരുന്ന ലോട്ടറി വില്പനക്കാര്. ചെറുകിട കച്ചവടക്കാര്‍ പിടിച്ചുനില്ക്കുേമ്ബാള് റോഡില്‍ വില്‍ക്കുന്നവര്‍ക്കാണ് പ്രതിസന്ധി. ‘ഭൂരിപക്ഷം പേര്‍ക്കും സൗജന്യ റേഷന്‍ ലഭിക്കുന്നുണ്ടെങ്കിലും രണ്ട് മാസം ഇൗ അവസ്ഥ നീണ്ടാല്‍ പിടിച്ച് നില്ക്കുക പ്രയാസമാവു’മെന്ന് ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് എം.വി. ജയരാജന് പറഞ്ഞു. കോവിഡ് ഭീതിയോടെ കൂട്ടത്തോടെയുള്ള മത്സ്യബന്ധനം നിലച്ചു. ഇത് ഇൗ മേഖലയെ ഏറെ ദുരിതത്തിലാക്കുമെന്ന് വ്യക്തമാണ്.