ആദിവാസി മേഖലകളില്‍ സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിക്കു തുടക്കമായി

0 161

 

 

 

സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും ഒറ്റപ്പെട്ട വനമേഖലകളില്‍ കഴിയുന്നവര്‍ക്കും നേരിട്ട് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിക്കു ജില്ലയില്‍ തുടക്കം. കാട്ടാക്കട മണ്ണാംകോണത്ത് നടന്ന ചടങ്ങ് ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയതു.

ആദിവാസി മേഖലകളില്‍ അര്‍ഹതപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡ് സംബന്ധമായ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അപേക്ഷ നല്‍കിയാല്‍ ഉടന്‍ പരിഹരിക്കും. സഞ്ചരിക്കുന്ന റേഷന്‍ കടയോടൊപ്പം കോട്ടൂര്‍ പൊടിയത്ത് റേഷന്‍കട ആരഭിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും. അര്‍ഹതയുള്ള എല്ലാപേരും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങണമെന്നും കോട്ടൂര്‍ മണ്ണാംകോണം റോഡ് നവീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു

Get real time updates directly on you device, subscribe now.