കാട്ടാന ആക്രമണത്തില്‍ മരിച്ച മേപ്പനാംതോട്ടത്തില്‍ അഗസ്റ്റിയുടെ കുടുംബത്തിന് സര്‍ക്കാറിന്റെ അടിയന്തര സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി

0 271

കൊട്ടിയൂര്‍: പന്ന്യാമലയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച മേപ്പനാംതോട്ടത്തില്‍ അഗസ്റ്റിയുടെ കുടുംബത്തിന് സര്‍ക്കാറിന്റെ അടിയന്തര സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കണ്ണൂര്‍ ഡി.എഫ്. ഒ കുറ ശ്രീനിവാസാണ് തുക പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തി അഗസ്റ്റിയുടെ മകന്‍ ബിനോയിക്ക് കൈമാറിയത്. വന്യമൃഗ ആക്രമണത്തില്‍ മരിച്ചാല്‍ സര്‍ക്കാറില്‍ നിന്നും ലഭിക്കുന്ന 10 ലക്ഷം രൂപയില്‍ നാലു ലക്ഷം രൂപ രണ്ടു ദിവസത്തിനകം അഗസ്റ്റിയുടെ കുടുംബത്തിന് നല്‍കുമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മറ്റും ലഭിക്കുന്ന മുറയ്ക്ക് ബാക്കി അഞ്ച് ലക്ഷം രൂപ നല്‍കാനുള്ള നടപടിയുണ്ടാകുമെന്നും പന്നിയാമലയില്‍ വൈദ്യുത വേലി തകര്‍ന്ന രണ്ടര കിലോമീറ്ററോളം സ്ഥലത്ത് ഇവ സ്ഥാപിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും റെയില്‍ ഫെന്‍സിംഗ് അടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ അടിയന്തരമായി നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഡി. എഫ്. ഒ ബന്ധുക്കള്‍ക്കും പ്രദേശവാസികളും ഉറപ്പുനല്‍കിയിട്ടുണ്ട്.