അഡ്മിഷനെടുക്കാനെത്തിയത് മുഴുവന്‍ കുട്ടികള്‍ക്കും മാസ്കുമായി. എല്ലാവരേയും അതിശയപ്പിച്ച് അനന്തു ബിനീഷ്.

0 1,617

അഡ്മിഷനെടുക്കാനെത്തിയത് മുഴുവന്‍ കുട്ടികള്‍ക്കും മാസ്കുമായി. എല്ലാവരേയും അതിശയപ്പിച്ച് അനന്തു ബിനീഷ്. കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എട്ടാം ക്ളാസില്‍ ചേരാന്‍ വന്നപ്പോഴാണ് അനന്തു എട്ടാം ക്ളാസിലേക്ക് പുതുതായി അഡ്മിഷന്‍ എടുക്കുന്ന 200 കുട്ടികള്‍ക്കുമുള്ള മാസ്ക് കൊണ്ടുവന്ന് മാതൃകയായത്. അച്ഛന്‍െറ കൂടെയെത്തിയ അനന്തു ഹെഡ്മാസ്റ്റര്‍ എം വി മാത്യുവിന് മാസ്കുകള്‍ കൈമാറി. ഫാ. എല്‍ദോ ജോണ്‍, ജോബി ഏലിയാസ്, സജി മാത്യൂസ്, റിംസന്‍ കുര്യാക്കോസ്, ഷാജി, എബി, ജൂലിയസ് എന്നിവര്‍ സന്നിഹിതരായിരുന്നു. ചെട്ടിയാംപറമ്പ് ഗവ. യു. പി.സ്കൂളില്‍ ഏഴ് വരെ പഠിച്ച അനന്തു കേളകം ആഷിമ ലേഡീസ് ടൈലറിംഗ് ഉടമ ബിനീഷ് കാരാങ്കലിന്‍െറയും രമ്യയുടേയും മകനാണ്.